
കൊച്ചി : ദമ്പതികളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം രണ്ടാഴ്ചയ്ക്കുശേഷവും കണ്ടെത്താനാവാതെ പൊലീസ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മരട് സ്വദേശി ബോബിന്റെ ഭാര്യ സോണിയയുടെ കാലും ഇടുപ്പെല്ലും തകര്‍ന്നു. ഒട്ടേറെ ശസ്ത്രക്രിയകള്‍ ഇതിനോടകം കഴിഞ്ഞു. വാഹനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടും ആളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
Read Also : അപകടം: പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
ഒന്നിലേറെ സിസിടിവികളില്‍ കാറു കടന്നുപോയതിന്റെ ദൃശ്യങ്ങളുണ്ട്. ഒരു സിസിടിവില്‍ കാറ് റോങ് സൈഡ് കയറിയാണ് പോയതെന്നും വ്യക്തമാണ്. മരട് പോലിസ് എഫ്‌ഐആര്‍ പോലും തയ്യാറാക്കിയത് ഏറെ വൈകിയാണ്. 10 ദിവസത്തിനുശേഷമാണ് ആശുപത്രിയില്‍ വന്ന് കാര്യം തിരക്കിയത്. ചികില്‍സയ്ക്കായി 10 ലക്ഷത്തിലേറെ രൂപ ഇതുവരെ കുടുംബത്തിന് ചെലവായി.
Post Your Comments