Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsEducationNewsHealth & Fitness

കുറച്ചു കാറ്റു കൊള്ളാൻ ഇറങ്ങിയതായിരുന്നു; കേരള കടൽ തീരത്തിന്റെ അവസ്ഥ പരിതാപകരാമായിരുന്നു; അനുഭവം പങ്കുവച്ചു വിദേശികൾ

വർധിച്ചു വരുന്ന കടലിലെ മാലിന്യ നിക്ഷേപം വലിയത്തരത്തിൽ കാലാവസ്ഥ വ്യതിയാനത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും കടലെന്നതിനാൽ കടലിലെ ഓരോ മാറ്റവും ആഗോള തലത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്

കുന്നമംഗലം : സംസ്ഥാനത്തെ പ്രധാനപ്പെട്ട ബീച്ച് വിനോദ സഞ്ചാരകേന്ദ്രമാണ് മുക്കം ബീച്ച്‌. അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും മൊബൈലിൽ പകർത്താനുമായി വൈകുന്നേരങ്ങളിൽ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഇത്തരത്തിൽ പകൽ സമയം ബീച്ചിലേക്ക് കാറ്റുകൊള്ളാനിറങ്ങിയ വിദേശികൾ കണ്ടത് സങ്കടകരമായ ബീച്ചിന്റെ മറ്റൊരു കാഴ്ചയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിങ്ങനെ ഇലക്ട്രിക്ക് ഉപകരണങ്ങൾ മുതൽ പഴകിയ പച്ചക്കറികൾ വരെയുള്ള മാലിന്യങ്ങളാൽ നിറഞ്ഞുകിടക്കുകയാണ് ആ കടൽതീരം. മിക്ക തദ്ദേശീയരെയും പോലെ സഹാതാപത്തോടെ നോക്കി മടങ്ങാൻ പക്ഷെ വിദേശികൾ തയാറായിരുന്നില്ല. അവർ ഒരു സംഘമായി ഒത്തു ചേർന്ന് അവിടെയുണ്ടായിരുന്ന മാല്യന്യങ്ങളെ നീക്കം ചെയ്യാൻ തുടങ്ങി. ഒരു ചെറു സംഘത്താൽ ശേഖരിക്കാവുന്നത്ര ചപ്പുചവറുകൾ ചാക്കുകളിലാക്കുകയും ചെയ്തു.

ആയുര്‍വ്വേദ ചികിത്സയ്ക്കായി ബെല്‍ജിയത്തില്‍ നിന്നു എത്തിയവരാണ് ഇവര്‍. വൈകുന്നേരം പൊഴിക്കര മുക്കം ബീച്ചില്‍ കാറ്റ് കൊള്ളാനിറങ്ങാറുണ്ട്. പത്തു പേരടങ്ങുന്ന സംഘം രണ്ടു മണിക്കൂറുകൊണ്ട് കടപ്പുറം വൃത്തിയാക്കി. വിദേശികളൊടൊപ്പം ചില നാട്ടുകാരും ചേര്‍ന്നു എന്നതാണ് മറ്റൊരു കാര്യം. കുറച്ചുപേരാകട്ടെ പതിവു പേലെ ശുചീകരണ പ്രവര്‍ത്തനം നോക്കി നിന്നു സ്ഥലം വിട്ടു. അവരിൽ ചിലർ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു. ഏതായാലും കാറ്റ് കൊള്ളാന്‍ എത്തിയ വിദേശികളുടെ ഈ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുകയാണ്.

വർധിച്ചു വരുന്ന കടലിലെ മാലിന്യ നിക്ഷേപം വലിയത്തരത്തിൽ കാലാവസ്ഥ വ്യതിയാനത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും കടലെന്നതിനാൽ കടലിലെ ഓരോ മാറ്റവും ആഗോള തലത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button