പത്തനംതിട്ട: എതിര്‍പ്പുയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വൈദ്യുതി മേഖലയ്ക്ക് വന്‍ നേട്ടമാകുന്ന തിരുനല്‍വേലി- ഇടമണ്‍- കൊച്ചി 400 കെവി പവര്‍ഹൈവേ നാടിനു സമര്‍പ്പിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാടിന്റെ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാർ എതിര്‍പ്പുകളെ അതിജീവിച്ചു മുന്നോട്ടു പോകുമെന്നും ചില പ്രത്യേക കേന്ദ്രങ്ങളാണ് ഈ പദ്ധതി മുടക്കാന്‍ ശ്രമിച്ചതെന്നും സര്‍ക്കാരിന്റെ ശക്തി എന്താണെന്ന് അവര്‍ മനസിലാക്കിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Read also: ഇടമണ്‍ -കൊച്ചി പവര്‍ ഹൈവേ; സന്തോഷം പങ്കുവെച്ച് മന്ത്രി എംഎം മണി
ഇന്ത്യയുടെ ഏതു ഭാഗത്തു നിന്നും 400 കെവി ശൃംഖലയിലൂടെ കേരളത്തിലേക്കു വൈദ്യുതി എത്തിക്കാന്‍ കഴിയുന്ന പവര്‍ ഹൈവേയാണ് തിരുനല്‍വേലി-ഇടമണ്‍- കൊച്ചി 400 കെവി. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നു കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടിയാണ് പവർ ഹൈവേ ആരംഭിച്ചത്.
Post Your Comments