Latest NewsIndia

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ ഇന്ന് തുടക്കം, ശിവസേന പ്രതിപക്ഷത്ത് : 27 ബില്ലുകള്‍ നിയമമാക്കാന്‍ കേന്ദ്രം

പൗരത്വ ബില്ലിൽ ശിവസേന ഭരണപക്ഷത്തെ പിന്തുണയ്ക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ ഇന്നു തുടക്കം. ഡിസംബര്‍ 13 വരെ നടക്കുന്ന സമ്മേളനത്തില്‍ 27ബില്ലുകള്‍ പാസാക്കാന്‍ ലക്ഷ്യമിട്ട്‌ കേന്ദ്രസര്‍ക്കാര്‍. അതേസമയം 15 എംപിമാർ ഉള്ള ശിവസേന പ്രതിപക്ഷ ബെഞ്ചിലേക്കു മാറുന്നതാകും പ്രധാന രാഷ്‌ട്രീയമാറ്റം.വിവാദമായ പൗരത്വ(ഭേദഗതി)ബില്ലും പാര്‍ലമെന്റിലെത്തും.

ജനവിധിയെ ബഹുമാനിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോട് പ്രധാനമന്ത്രി

അയല്‍രാജ്യങ്ങളില്‍ നിന്ന്‌ അഭയാര്‍ഥികളായെത്തി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ഹിന്ദു, സിഖ്‌, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്‌ത്യന്‍ മതവിശ്വാസികള്‍ക്ക്‌ പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണു പൗരത്വ ഭേദഗതി ബില്‍. ഡല്‍ഹിയിലെ അനധികൃത കോളനികളെ ക്രമപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള ഡോക്‌ടര്‍മാരെ മര്‍ദിക്കുന്നത്‌ തടയാനുള്ള നിയമം എന്നിവയും അവതരിപ്പിക്കും.

പൗരത്വ ബില്ലിൽ ശിവസേന ഭരണപക്ഷത്തെ പിന്തുണയ്ക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഈ മാസം 26 നു ഭരണഘടനാ ദിനമായും പാര്‍ലമെന്റ്‌ ആഘോഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button