Latest NewsNewsIndia

ജനവിധിയെ ബഹുമാനിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനവിധിയെ ബഹുമാനിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച നടന്ന എന്‍ഡിഎ യോഗത്തില്‍നിന്ന് ശിവ സേന വിട്ടുനിന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാം ഒരു വലിയ കുടുംബമാണ്. ജനങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച്‌ പ്രവര്‍ത്തിക്കാം. ജനങ്ങള്‍ നമുക്ക് നല്‍കിയത്‌യ മികച്ച വിജയമാണ്. അതിനെ നമ്മള്‍ ബഹുമാനിക്കണം. ഒരേ ആശങ്കള്‍ പങ്കുവെക്കുന്നില്ലെങ്കിലും ഒരുപോലെ ചിന്തിക്കുന്ന പാര്‍ട്ടികളാണ് നാമെല്ലാം. ചെറിയതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നമ്മുടെ ഐക്യത്തെ തകര്‍ക്കാന്‍ പാടില്ലെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

Read also: ജനങ്ങൾ അർഹിക്കുന്ന ശമ്പളം കൈപ്പറ്റുന്നുവെന്ന് ഉറപ്പുവരുത്താൻ പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങി മോദി സർക്കാർ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി-ശിവസേന സഖ്യം തകര്‍ന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ബിജെപിയുമായി തെറ്റിയ ശിവസേന സഖ്യം വിടുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button