ശബരിമല:കഴിഞ്ഞ തവണ ഭീതി നിറച്ച അശാന്തമായ മണ്ഡലകാലമാണെങ്കിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കര്‍മ്മ സമിതിയും പൊലീസും ചേര്‍ന്ന് യുവതികള്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നു. യുവതികളല്ലെന്ന് ഉറപ്പാക്കി മാത്രമേ സ്ത്രീകളെ സന്നിധാനത്തേക്ക് പമ്പയില്‍ ന്ന് കടത്തി വിടുന്നുള്ളൂ. ഒരിടത്തും നിയന്ത്രണവുമില്ല. ഇതോടെ ശബരിമല തീര്‍ത്ഥാടനം സജീവമാകുകയാണ്. ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്.നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്കാണ്.
തീര്‍ത്ഥാടന കാലത്തെ ആദ്യത്തെ കളഭാഭിഷേകവും ഇന്നലെ നടന്നു.മഹാഗണപതി ഹോമത്തോടെയാണ് മണ്ഡലകാലത്തെ പൂജകള്‍ തുടങ്ങിയത്. വൈകിട്ട് പുഷ്പാഭിഷേകവും നടന്നു. റിക്കോര്‍ഡ് ഭക്തരാണ് നട തുറന്ന ദിവസം സന്നിധാനത്ത് എത്തിയത്.സുപ്രീംകോടതി വിധിയില്‍ വ്യക്തത വരും വരെ ശബരിമലയില്‍ യുവതീ പ്രവേശം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സർക്കാർ കൂടി അനുകൂലമായതോടെ ശബരിമലയിൽ ഭക്തജനങ്ങൾ ആശങ്കയൊഴിഞ്ഞു.
ശബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
എത്താൻ തുടങ്ങി.ശബരിമലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും. 6500 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണവും ആരംഭിച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി 306 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിച്ചു.
1161 ശൗചാലയങ്ങളാണ് സന്നിധാനത്ത് സജ്ജീകരിച്ചിട്ടുള്ളത്, 160 കുളിമുറികള്‍, 150 മൂത്രപ്പുരകള്‍ മുതലായവ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തര വൈദ്യസഹായ കേന്ദ്രം അഞ്ച് സ്ഥലങ്ങളിലുണ്ട്. 2.05 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികള്‍ സജ്ജമാക്കി. തീര്‍ത്ഥാടകര്‍ക്ക് മൂന്നുനേരം അന്നദാനവും ആരംഭിച്ചിട്ടുണ്ട്
Post Your Comments