ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നു മുതൽ പരിഗണിക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ, കഴിഞ്ഞ നവംബറിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ആണ് പൊതുവായ നിയമപ്രശ്നങ്ങൾ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ നേതൃത്വം നൽകുന്ന ഒൻപതംഗ വിശാല ബെഞ്ചാണു വാദം കേൾക്കുക.
ഭരണഘടനാ വകുപ്പുകളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വ്യവസ്ഥകൾ, ഭരണഘടനയിലെ ക്രമസമാധാനം, ധാർമികത തുടങ്ങിയ പ്രയോഗങ്ങളിൽ വ്യക്തത, ‘ഹൈന്ദവ വിഭാഗങ്ങൾ’ എന്ന പ്രയോഗത്തിന്റെ അർഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങൾക്കു ഭരണഘടനാ സംരക്ഷണം നൽകിയിട്ടുണ്ടോ, ദർഗയിലോ മസ്ജിദിലോ മുസ്‌ലിം സ്ത്രീയുടെ പ്രവേശനം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങിയവയാണു പ്രധാനമായും ഒൻപതംഗ ബെഞ്ച് പരിഗണിക്കുക.
ALSO READ: ശബരിമല പ്രവേശനം : സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍
അതേസമയം, ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടില്‍ ദേവസ്വം ബോര്‍ഡ് മാറ്റം വരുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. 2016ല്‍ യു.ഡി.എഫ് ഭരണ കാലത്ത് ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ നിലപാടില്‍ മാറ്റമില്ല. പുതിയ സത്യവാങ്മൂലം നല്‍കേണ്ടി വന്നാലും ഭക്തരുടെ വികാരങ്ങള്‍ പരിഗണിക്കും. ആവശ്യമെങ്കില്‍ മതപണ്ഡിതരുമായി ചര്‍ച്ച നടത്തുമെന്നും എന്‍ വാസു പറഞ്ഞു.
Post Your Comments