KeralaNattuvarthaYouthLatest NewsEducationNewsLife StyleHealth & Fitness

മാലിന്യങ്ങൾക്കു പകരം ഭക്ഷണം നൽകാം ; പ്രകൃതി സംരക്ഷണ മാതൃകയുമായി മലപ്പുറം ജില്ലയിൽ പുതിയ പദ്ധതി

ഭൂമിയുടെ മൂന്നിൽ രണ്ടുഭാഗമായ സമുദ്രത്തിലും കരയിൽ മണ്ണിനടിയിലും അടിഞ്ഞുകൂടി, ആവാസ്ഥവ്യവസ്ഥകൾക്ക് ഭംഗം വരുത്തുകയും ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളടക്കം മനുഷ്യർക്ക് പിടിപെടാൻ കാരണമായ്‌ക്കൊണ്ടിരിക്കുന്ന ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്‌ നഗരസഭയിലെത്തിച്ചാല്‍ മാലിന്യങ്ങള്‍ക്ക് പകരം ഭക്ഷണ പാക്കറ്റ് നല്‍കുന്നതാണ് പദ്ധതി.

പ്രകൃതി സംരക്ഷണത്തിന്റെ അത്യാവശ്യതയെപറ്റി ലോകം ചിന്തിച്ചു തുടങ്ങിയിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ നല്ലൊരു പ്ലാസ്റ്റിക് വിമുക്ത മാതൃകയായി മാറുകയാണ് മലപ്പുറം നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെയും മലപ്പുറം നഗരസഭയുടെയും സംയുക്ത സംരംഭമായ “പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം” എന്ന പദ്ധതിയാണ് സകല ഭരണാധികാരികൾക്കും മാതൃകാപരമായ് മാറുന്നത്.

ഭൂമിയുടെ മൂന്നിൽ രണ്ടുഭാഗമായ സമുദ്രത്തിലും കരയിൽ മണ്ണിനടിയിലും അടിഞ്ഞുകൂടി, ആവാസ്ഥവ്യവസ്ഥകൾക്ക് ഭംഗം വരുത്തുകയും ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളടക്കം മനുഷ്യർക്ക് പിടിപെടാൻ കാരണമായ്‌ക്കൊണ്ടിരിക്കുന്ന ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്‌ നഗരസഭയിലെത്തിച്ചാല്‍ മാലിന്യങ്ങള്‍ക്ക് പകരം ഭക്ഷണ പാക്കറ്റ് നല്‍കുന്നതാണ് പദ്ധതി. നഗരസഭാ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഔദ്യോഗിക വാഹനത്തില്‍ മാലിന്യമടങ്ങിയ കവറുമായി നഗരസഭയിലെ എം.ആര്‍.എഫ് യൂണിറ്റായ ‘ഖനി’യിലെത്തി, കവർ പി. ഉബൈദുള്ളയെ എം.എല്‍.എയെ ഏല്‍പ്പിച്ചു. എം.എല്‍.എ ഭക്ഷണം കലക്ടര്‍ക്ക് നല്‍കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്‌ നഗരസഭയിലെ ഖനിയിലെത്തിച്ചാല്‍ ഉച്ചയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. ഉച്ചയ്ക്ക് 12.30 മുതല്‍ ഒന്നരവരെയുള്ള സമയമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സമയത്ത് പദ്ധതിക്ക് വേണ്ടിയുള്ള സംവിധാനം സജ്ജമായിരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്‌ ജമീല ടീച്ചര്‍ അറിയിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കവെയായിരുന്നു ടീച്ചർ ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി മലപ്പുറം ടൗണ്‍ മുതല്‍ കോട്ടപ്പടി വരെ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ഗവ.കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. ചാടങ്ങിനിടെ പദ്ധതിയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്ത നവാസ് കോണോംപാറക്ക് കലക്ടര്‍ ഉപഹാരം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button