Latest NewsCricketNews

സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകനെ ചേർത്ത് പിടിച്ച് വിരാട് കോഹ്ലി

ഇൻഡോർ: ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിനിടെ ആവേശം മൂത്ത് സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലിറങ്ങിയ ആരാധകനെ ചേർത്തുപിടിച്ച് വിരാട് കോഹ്ലി. മത്സരത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച ബംഗ്ലദേശ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. വിരാട് കോഹ്ലിയുടെ ചുരുക്കെഴുത്തായ ‘വികെ’ എന്ന് പുറത്ത് എഴുതി ആരാധകൻ ഗ്രൗണ്ടിലെത്തുകയായിരുന്നു. ഇന്ത്യൻ താരങ്ങളുടെ തൊട്ടടുത്തെത്തിയ ആരാധകൻ കോഹ്‌ലിയുടെ കാലിൽ വീഴാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഓടി മൈതാനത്തെത്തിയിരുന്നു. ആരാധകനെ സ്നേഹപൂർവം ചേർത്തുപിടിച്ചാണ് കോഹ്ലി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചത്.

Read also: വീണ്ടും റെക്കോർഡുകൾ സ്വന്തമാക്കി വിരാട് കോഹ്ലി

shortlink

Related Articles

Post Your Comments

Related Articles


Back to top button