Latest NewsIndiaNews

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി നേതാവ് വാനതി ശ്രീനിവാസന്റെ പ്രതികരണം

കോയമ്പത്തൂർ•ശബരിമല ദേവാലയത്തിന്റെ പാരമ്പര്യവും പൈതൃകവും സ്ത്രീകൾ പിന്തുടരണമെന്ന് ബി.ജെ.പി തമിഴ്‌നാട് ജനറൽ സെക്രട്ടറി വാനതി ശ്രീനിവാസൻ പറഞ്ഞു.

അവർ ഇത് മനസിലാക്കുകയും ക്ഷേത്രത്തിന്റെ പവിത്രത നിലനിർത്താൻ അനുവദിക്കുകയും ചെയ്യണമെന്ന് വനതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

നടൻ രജനികാന്ത് രാഷ്ട്രീയ നേതാവല്ലെന്ന തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ പ്രസ്താവനയോയും വാനതി പ്രതികരിച്ചു. ബി.ജെ.പിയിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് വാനതി പറഞ്ഞു.

എം കരുണാനിധിയുടെയും ജെ ജയലളിതയുടെയും മരണശേഷം തമിഴ്‌നാട്ടിൽ രാഷ്ട്രീയ ശൂന്യത ഉണ്ടെന്നും അവർ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച വാനതി, ബിജെപി സംസ്ഥാനത്ത് പുതിയ കരുത്ത് നേടിയതായും പറഞ്ഞു.

ഐ.ഐ.ടി.എം വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച ബി.ജെ.പി നേതാവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കണമെന്ന് പറഞ്ഞു.

നഗരത്തില്‍ ഒരു കൊടിമരം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ചുമരിച്ച രാജേശ്വരിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button