കൊല്ലം :ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം. രണ്ട് അധ്യാപകര്‍ക്കുള്ള കുരുക്ക് മുറുകുന്നു. ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ 2 അധ്യാപകരുടെ കൂടി പേരുകള്‍. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചില വിദ്യാര്‍ഥികള്‍ക്കെതിരെയും കുറിപ്പില്‍ പരാമര്‍ശങ്ങളുണ്ടെന്നാണു സൂചന.
Read Also :ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമോ? എഫ്‌ഐആർ പുറത്ത്
ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പര്‍ ആയി, മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍’ എന്നാണ് എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും വോള്‍ പേപ്പറില്‍ ഫാത്തിമ എഴുതിയിരുന്നു.
മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്‌നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരായി. 2 അധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്.
മൊബൈല്‍ ഫോണിലെ പാസ് വേഡ് ഒഴിവാക്കിയ ഫാത്തിമ ആര്‍ക്കും ഫോണ്‍ തുറക്കാന്‍ കഴിയുന്ന വിധമാക്കിയിരുന്നു. ബാറ്ററി ചാര്‍ജ് തീര്‍ന്നു ഓഫ് ആയ മൊബൈല്‍ ഫോണ്‍, മരണവിവരം അറിഞ്ഞു ചെന്നൈയില്‍ എത്തിയ ബന്ധുക്കളാണു ചാര്‍ജ് ചെയ്തു വീണ്ടും ഓണ്‍ ചെയ്തത്. വോള്‍ പേപ്പറില്‍ തെളിഞ്ഞ കുറിപ്പ് ബന്ധുക്കള്‍ മറ്റൊരു മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
Post Your Comments