ബാഗ്ദാദ്: സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ മധ്യ ബാഗ്ദാദിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.12 പേർക്ക് പരുക്കേറ്റു.ഒരു വാഹനത്തിലൊളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. അതേസമയം മധ്യ ബാഗ്ദാദിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ തയാരൺ സ്‌ക്വയറിനും തഹ് രിർ സ്‌ക്വയറിനും സമീപത്താണ് സ്‌ഫോടനമുണ്ടായത്. എന്നാൽ ഇത് പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് നടന്നതാണോ എന്നതിന് വ്യക്തതയില്ല. അതേസമയം മധ്യ ബാഗ്ദാദിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരുക്കേറ്റു. ഒക്ടോബർ ആദ്യം ആരംഭിച്ച പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്‌ഫോടനം ബാഗ്ദാദിലുണ്ടാകുന്നത്.
അതേസമയം , തലമുതിർന്ന ഷിയാ നേതാവ് അയാത്തൊള്ള അലി അൽ സിസ്താനി പ്രക്ഷോഭകരെ പിന്തുണച്ച് വീണ്ടും രംഗത്തെത്തി. പ്രതിഷേധക്കാരുടെ ഒരു ആവശ്യവും ഇതുവരെയും പരിഗണിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്‌കരണമാണ് ആദ്യം നടത്തേണ്ടതെന്നും സിസ്താനി പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട സിസ്താനി ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം ഇതിലൂടെ പുന:സ്ഥാപിക്കാനാകുമെന്ന് പറഞ്ഞു. അധികാരത്തിൽ പുതിയ മുഖങ്ങളെ കൊണ്ടുവരാൻ ഇത് ജനങ്ങളെ സഹായിക്കുമെന്നും സിസ്താനി പറഞ്ഞു.
Post Your Comments