ചാത്തന്നൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാരിപ്പള്ളിപാമ്പുറം സ്മൃതി നിലയത്തിൽ വിഘ്നേഷ് (25), പരവൂർ നെടുങ്ങോലം ഒഴുകുപാറ ബിഎസ് ഭവനിൽ സുബിൻ സുന്ദരേശൻ (32) എന്നിവരാണ് മരിച്ചത്. ഒഴുകുപാറ പോളച്ചിറ താഴതിൽ വീട്ടിൽ രാഹുൽ(27) ചിറക്കരത്താഴം ചരുവിള വീട്ടിൽ സുധീൻ (20) ചിറക്കരത്താഴം പുതുവിള വീട്ടിൽ ഷിജിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. പരവൂർ – പാരിപ്പള്ളി റോഡിൽ കോട്ടുവൻകോണം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. എതിർ ദിശകളിൽ നിന്നും വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. സുബിൻ സംഭവ സ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. വിഘ്നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ശബദം കേട്ട് ഓടി കൂടിയ നാട്ടുകാരും പരവൂർ പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
ഗൾഫിൽ ജോലി ചെയ്യുന്ന അനിൽ കുമാറിന്റേയും ലിസിയുടെയും മകനാണ് വിഘ്നേഷ്. സഹോദരി ആർദ്ര. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടന്നു. സുന്ദരേശൻ പിള്ളയുടെയും ബിന്ദുവിന്റേയും മകനാണ് സുബിൻ. ഭാര്യ ശ്രുതി. സഹോദരൻ അബിൻ. സുബിൻ എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥനാണ്.
Post Your Comments