കുവൈറ്റ് : കടൽത്തിരയിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവിന് ദാരുണാന്ത്യം. നിസാൻ ബാബ്തൈൻ കമ്പനി ജീവനക്കാരനായിരുന്ന കണ്ണൂർ പേരാവൂർ അനുങ്ങോട് മനത്തണ പന്തപ്പാക്കൽ സനിൽ ജോസഫ് (40) ആണ് മുങ്ങി മരിച്ചത്. ഫൈലക ദ്വീപിലായിരുന്നു സംഭവം. വിനോദ സഞ്ചാരത്തിന് സുഹൃത്തുക്കൾ കുടുംബസമേതം എത്തിയതായിരുന്നു. ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടികൾ തിരമാലയിൽപ്പെട്ടത് കണ്ട് രക്ഷിക്കാൻ കടലിൽ ഇറങ്ങിയ സനിൽ അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും തിരമാലയിൽപ്പെട്ട് മുങ്ങുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ കടലിൽ ഇറങ്ങി സനിലിനെ കരക്കെത്തിച്ച് എയർ ആംബുലൻസ് വഴി മുബാറകിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം നാട്ടിൽ.
ഭാര്യ: സിമി (സ്റ്റാഫ് നഴ്സ്, സബാഹ് ആശുപത്രി), മക്കൾ: അമേലയ എലിസബത്ത് സനിൽ, അനയ മേരി സനിൽ.
Post Your Comments