Latest NewsNewsIndia

കേന്ദ്ര ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച സിസ്സേരീ പാലം രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു

ഡിബാംഗ്: അരുണാചല്‍പ്രദേശിലെ സിസ്സേരീ പാലം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ് ആ പാലം നിർമ്മിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യവികസനം രാജ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും അടിസ്ഥാന ജീവിത സൗകര്യ വികസനത്തിനും പരമപ്രാധാന്യമാണ് നല്‍കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനം രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഡിബാംഗ് താഴ്‌വരയുടേയും സിയാംഗ് മേഖലയുടേയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. അരുണാചലിലെ ജോനായ്-പാസ്സീഘാട്ട്-റോയിംഗ് റോഡ് എന്നിവയെ ബന്ധിപ്പിച്ചുള്ള 200 മീറ്റര്‍ നീളത്തിലുള്ള പാലമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി രാജ്യത്തിന് സമര്‍പ്പിച്ചത്.

ALSO READ: 100 കോടിയുടെ നികുതി കേസ്: രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി

ഈ പാലം യാഥാര്‍ത്ഥ്യമായതോടെ പാസ്സിഘാട്ടില്‍ നിന്നും റോയിംഗിലേക്കുള്ള യാത്രാസമയത്തില്‍ 5 മണിക്കൂറിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സിസ്സേരീ പാത തുറന്നതോടെ വടക്ക് തിന്‍സുകീയാ പ്രദേശവുമായി ബന്ധം വന്നു. മാത്രമല്ല ട്രാന്‍സ് അരുണാചല്‍ ഹൈവേയിലേക്കുള്ള സൈന്യത്തിന്റെ ശ്രദ്ധ പെട്ടന്ന് എത്തുന്നവിധമാണ് സംവിധാനം പൂര്‍ത്തിയായിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button