CricketLatest NewsNews

അടിച്ചോ, സിക്സറടിച്ച് ഇന്ന് തന്നെ തീര്‍ത്തോ; മായങ്കിന് രോഹിത്തിന്റെ ഉപദേശം, പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഡബിളടിച്ചേ മടങ്ങാവൂ എന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി മായങ്കിനോട് പറഞ്ഞത്. ഡബിളടിച്ചശേഷം ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടി ക്യാപ്റ്റന്റെ നിര്‍ദേശം നടപ്പാക്കിയ കാര്യം മായങ്ക് അറിയിക്കുകയും ചെയ്‌തു. ഡബിള്‍ സെഞ്ചുറിയെ ട്രിപ്പിളാക്കി മാറ്റാനായിരുന്നു കോഹ്‌ലിയുടെ നിർദേശം. ഡബിള്‍ അടിച്ചശേഷം സ്കോറിംഗ് വേഗം ചെറുതായൊന്ന് കുറഞ്ഞപ്പോള്‍ ഉപദേശവുമായി ഡ്രസ്സിംഗ് റൂമിലിരുന്ന രോഹിത് ശര്‍മ രംഗത്തെത്തി. അടിച്ചോ, സിക്സറടിച്ച് ഇന്ന് തന്നെ തീര്‍ത്തോ എന്നായിരുന്നു കൈ കൊണ്ട് ആഗ്യം കാട്ടി രോഹിത് നിർദേശം നൽകിയത്.

Read also: ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലി; വീഡിയോ വൈറലാകുന്നു

പിന്നീട് ഗ്രൗണ്ടില്‍ സ്കിസറുകളുടെ പെരുമഴയായിരുന്നു. രവീന്ദ്ര ജഡേജയും മായങ്കും ചേര്‍ന്ന് 32 പന്തില്‍ അടിച്ചുകൂട്ടിയത് 56 റണ്‍സായിരുന്നു. രോഹിത് പറഞ്ഞശേഷം മാത്രം മായങ്ക് നാല് സിക്സറുകളും മൂന്ന് ബൗണ്ടറിയും അടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button