ഇൻഡോർ: തനിക്കായി ആർത്തുവിളിച്ച ആരാധകരെ ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലിയുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. ചായയ്ക്കു പിരിയുന്നതിനു തൊട്ടുമുൻപുള്ള ഓവർ ബോൾ ചെയ്തത് മുഹമ്മദ് ഷമിയാണ്. ഓവറിലെ അഞ്ചാം പന്തിൽ ബംഗ്ലദേശിന്റെ ടോപ് സ്കോററായ മുഷ്ഫിഖുർ റഹിമിനെ ഷമി ക്ലീൻ ബോൾ ചെയ്തു. ഇൻഡോർ ഹോൽക്കർ സ്റ്റേഡിയം തിങ്ങിനിറഞ്ഞെത്തിയ ആരാധകർ ‘കോഹ്ലി കോഹ്ലി’ എന്ന് ആർത്തുവിളിച്ചു. ഇതോടെ ഗാലറിക്കു നേരെ തിരിഞ്ഞ കോഹ്ലി, താൻ എന്ത് ചെയ്‌തു എന്ന രീതിയിൽ മുഹമ്മ് ഷമിയെ ചൂണ്ടിക്കാട്ടി അദ്ദേഹത്തിനായി കയ്യടിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടു. ഇതോടെ ആരാധകർ ഒന്നടങ്കം ‘ഷമി, ഷമി’ എന്നാർത്തുവിളിച്ചു. ഇതിന് തൊട്ടടുത്ത പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് ഷമി ആരാധകർക്ക് നന്ദി പറഞ്ഞത്.
Read also: ഏകദിന റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി കോഹ്ലിയും ബുംറയും
വീഡിയോ കാണാം;
– Captain asks crowd to cheer for Shami not for him.
– Next bowl Shami got a wicket!!#TeamIndia ??❤️pic.twitter.com/oJ9tyXj0L2
— Nıkhıl ?? (@AkshayxVirat) November 14, 2019
Post Your Comments