പത്തനംതിട്ട: മുഖ്യമന്ത്രിയ്ക്ക് കുറച്ച് ദൈവവിശ്വാസം വന്നിട്ടുണ്ടെന്ന് ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇത്തരത്തല്‍ പരാമര്‍ശിച്ചത്. യുവതികള്‍ ശബരിമലയിലേക്കു വന്നാല്‍ തടയും. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ല തന്റെ പ്രതിഷേധമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ശബരിമല പുനപ്പരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. വിശ്വാസം സംരക്ഷിക്കപ്പെടുന്ന ഉറപ്പ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ ഇനിയും സംഘര്‍ഷം ഉണ്ടാക്കരുത്.
കഴിഞ്ഞ തവണ ശബരിമലില്‍ യുവതികള്‍ എത്തുമെന്ന് ഭീഷണിയുണ്ടായപ്പോള്‍ 240 പേരെയാണ് തടയാനായി താന്‍ കൊണ്ടുവന്നത്. ്ക്രിസ്ത്യാനിയും മുസ്ലിമും എല്ലാം ഉണ്ടായിരുന്നു അതില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള അന്നു പത്തനംതിട്ടയില്‍ നിന്നതേയുള്ളൂ. കെ സുരേന്ദ്രന്‍ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.
Post Your Comments