തിരുവനന്തപുരം: ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ മുതിരരുതെന്നും യുവതികള്‍ കയറുന്ന സാഹചര്യം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടത് സര്‍ക്കാരാണെന്നും കര്‍മ്മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്. കുമാര്‍ വ്യക്തമാക്കി.സര്‍ക്കാര്‍ വീണ്ടും പ്രശ്നങ്ങള്‍ സങ്കീര്ണമാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നു. മറിച്ചാണെങ്കില്‍ അതിനനുസരിച്ചുള്ള നിലപാട് കര്‍മസമിതി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമലയിലെ കനത്ത പോലീസ് സുരക്ഷ ഇത്തവണ ഉണ്ടാവില്ലെന്നാണ് സൂചനകൾ. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിശാലബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിധിയില്‍ നിയമ വിദഗ്ധരുടെ ഉപദേശം തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
മണ്ഡലകാലം തുടങ്ങാനിരിക്കെ സംഘര്‍ഷം ഒഴിവാക്കാനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. യുവതികളെത്തിയാല്‍ പോലീസിനെ കൊണ്ട് അനുനയിപ്പിച്ച് തിരിച്ചയക്കുന്ന രീതി തുടരും.വിശാല ബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സര്‍ക്കാര്‍ ഇനി പുതിയ നിലപാട് സ്വീകരിക്കുക.
Post Your Comments