PoliticsLatest NewsNews

മദ്യനയ അഴിമതി കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും

അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിയിലെ വാദം. അതേസമയം, ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കസ്റ്റഡിയിലിരിക്കെ പുറത്തിറക്കിയ ജലവിഭവ വകുപ്പ് മന്ത്രി അഷിതി മെർലേനയുടെ പ്രസ്താവനയിൽ ഇഡി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കുന്ന അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ, പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്‌രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാൻ സാധിക്കുന്ന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം ഇഡി പുറത്തുവിട്ടത്. അതേസമയം, കസ്റ്റഡിയിലുള്ള സമയത്ത് പോലും ഡൽഹിയിലെ ജനങ്ങളെക്കുറിച്ചും അവരുടെ ക്ഷേമത്തെ കുറിച്ചുമാണ് കെജ്‌രിവാൾ ചിന്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി അഷിതി പറഞ്ഞിരുന്നു.

Also Read: പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, അവിടെ താമസിക്കുന്നവർ ഇന്ത്യക്കാർ, അത് തിരിച്ചു പിടിക്കുക ലക്‌ഷ്യം – അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button