ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന് തെളിയിക്കുന്നതാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി പ്രസ്താവം എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
Read Also: ജമ്മു കശ്മീരിൽ 1980കൾ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി
‘2019 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീര്‍ഘവീക്ഷണത്തോടെ ഒരു തീരുമാനമെടുത്തു. അതായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍. അന്നുമുതല്‍ ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് തിരികെ വന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു’.
‘വിനോദ സഞ്ചാര, കാര്‍ഷിക മേഖലകള്‍ സമൃദ്ധിയിലേക്ക് വളര്‍ന്നതോടെ ജമ്മു, കശ്മീര്‍,ലഡാക്ക് മേഖലയിലെ നിവാസികളുടെ വരുമാന നിലവാരവും ഉയര്‍ന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാപരമെന്ന് ഇന്നത്തെ സുപ്രീം കോടതി വിധി തെളിയിച്ചു’- അമിത് ഷാ എക്‌സില്‍ കുറിച്ചു.
Post Your Comments