ന്യൂ ഡൽഹി : ഐഎൻഏക്സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവുമായ, മുന്‍ കേന്ദ്രമന്ത്രിയും പി ചിദംബരത്തിനു ജാമ്യമില്ല. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചിദമ്പരത്തിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇന്ന് വിധിപറയാനായി മാറ്റിവെച്ചത്. ചിദംബരത്തിന് സാമ്പത്തിക ഇടപാടിൽ മുഖ്യപങ്കുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു.
INX Media Case: Delhi High Court dismisses regular bail to former union minister & Congress leader P Chidambaram. He is currently lodged at Tihar jail in ED case of INX Media case. pic.twitter.com/HwbOHqeYes
— ANI (@ANI) November 15, 2019
അന്വേഷണം അവസാനിച്ചെന്നും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ചിദംബരം വാദിച്ചത്. സിബിഐ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യ നില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിന് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിൽ കഴിയുന്ന പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നവംബര്‍ 27 വരെ ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതി ബുധനാഴ്ച നീട്ടിയിരുന്നു.
INX Media: Delhi High Court says, allegations against P Chidambaram are serious in nature and he has played an active role. No doubt bail is right, but if granted in such cases it is against the interest of public at large. https://t.co/sYLRiovBHI
— ANI (@ANI) November 15, 2019
ഡല്‍ഹി കോടതികളില്‍ അഭിഭാഷകരുടെ പണിമുടക്കിനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരുന്നു ചിദംബരം അന്ന് കോടതിയില്‍ ഹാജരായത്. 2007 ല്‍ ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടി രൂപ അനധികൃതമായി അനുവദിച്ചു എന്നാണ് കേസ്. ഒക്ടോബര്‍ 16 നാണ് ഇഡി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് (എഫ്ഐപിബി) ക്ലിയറന്‍സില്‍ സിബിഐ ആണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിരുന്നു. അതിനുശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തു.
Also read : ഐഎൻഎക്‌സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്
Post Your Comments