ദുബായ്: യുഎഇയില്‍ ഈ ആഴ്ച ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലവസ്ഥാ നിരീക്ഷ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഉപരിതലത്തിലെ ന്യൂനമര്‍ദ്ദം കാരണം രാജ്യത്തെ തീരപ്രദേശങ്ങളും വടക്കന്‍ പ്രദേശങ്ങളും മേഘാവൃതമാകും. ചൊവ്വാഴ്ചക്കും ഞായറാഴ്ചക്കുമിടയില്‍ ന്യൂനമര്‍ദ്ദം അന്തരീക്ഷത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കലാവാസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു. കനത്ത ഇടിമിന്നലോട് കൂടിയുള്ള മഴയോടൊപ്പം പൊടി കാറ്റിനും സാധ്യതയുണ്ട്.
താഴ്‌വരകളില്‍ നിന്ന് ആളുകള്‍ മാറി നില്‍ക്കണമെന്നും കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments