ലണ്ടൻ : അറബ് ലോകം ഉറ്റുനോക്കുന്ന വിവാഹ മോചന കേസില്‍ വിചാരണ ആരംഭിച്ചു. ദുബായില്‍ നിന്നും ഒളിച്ചോടി ലണ്ടനില്‍ അഭയം തേടിയ ഹയാ രാജകുമാരിയാണ് ലണ്ടൻ കോടതിയിൽ കേസ് നൽകിയത്. വിവാഹ മോചനവും, ആഡംബര മന്ദിരവും ആവശ്യപ്പെട്ടുള്ള കേസില്‍ ഇന്നലെ നടന്ന വിചാരണയില്‍ ദുബായ് ഭരണാധികാരി ഹാജരായില്ല.
ജോര്‍ദാനില്‍ നിന്നുള്ള 45കാാരിയായ രാജകുമാരി, തനിക്ക് ജീവനില്‍ പേടിയുണ്ടെന്നും അതിനാല്‍ ദുബായ് ഭരണാധികാരിയായ തന്റെ ഭര്‍ത്താവ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും രണ്ട് മക്കളുമായി ദുബായ് വിടാനും, രണ്ട് മക്കളുടെയും സംരക്ഷണാവകാശത്തിനും മക്കളിലൊരാളെ അറേഞ്ച്ഡ് മാരേജിന് നിര്‍ബന്ധിക്കുന്നതിനെതിരെയുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ലണ്ടന്‍ ഹൈക്കോടതിയിലെ ഫുള്‍ ഫാമിലി ഡിവിഷന്‍ ആണ് കേസില്‍ വാദം കേള്‍ക്കുക. ചൂഷണം, ഗാര്‍ഹിക പീഡനം മക്കള്‍ നേരിടുന്ന നിര്‍ബന്ധിത വിവാഹം എന്നിവക്കെതിരെയാണ് ഹയാ രാജകുമാരി കോടതിയെ സമീപിച്ചതെന്ന് ഫാമിലി ഡിവിഷന്‍ പ്രസിഡന്റ് സര്‍ ആന്‍ഡ്രൂ മക്ഫാര്‍ലേന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഷെയ്ക് അല്‍ മക്തൂംവിചാരണയില്‍ നിന്നും മൂന്നാം തവണയും ഒഴിഞ്ഞു നിന്നു. അറബ് ലോകം ഉറ്റു നോക്കുന്ന ഈ വിവാഹ മോചന കേസ് ഈ ആഴ്ച അവസാനം വരെ നീളുമെന്നാണ് റിപ്പോർട്ട്.
Also read : കനത്ത മഴ: ദുബായ് മാളിൽ വെള്ളം കയറി
ഈ വര്‍ഷമാണ് ദുബായില്‍ നിന്നും ഒളിച്ചോടിയ ഹയാ രാജകുമാരി ലണ്ടനില്‍ അഭയം തേടുന്നത്. വിവാഹ മോചന കേസും രാജകുമാരുയുടെ ഒളിച്ചോട്ടവും വന്‍ വാര്‍ത്ത ആയിരുന്നു. എന്നാൽ മക്കളുടെ പേരോ വയസ്സോ റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുവാദം മാധ്യമങ്ങള്‍ക്ക് ഇല്ലായിരുന്നു. സാക്ഷികളെയെും തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചില്ല.നിര്‍ബന്ധിച്ച് വിവാഹത്തിന് സമ്മതിപ്പിക്കുന്നത് ബ്രിട്ടനില്‍ ഏഴ് വര്‍ഡഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments