ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി തീരുമാനം വിശ്വാസികളുടെ വിജയമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുവതികൾ ഒരു കാരണവശാലും മലയ്ക്ക് പോകാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. “സ്റ്റേ” എന്ന വാക്ക് കോടതി പ്രത്യക്ഷത്തിൽ ഉപയോഗിച്ചിട്ടില്ലെങ്കിലും നിലവിലെ സ്ഥിതി സ്റ്റേയ്ക്ക് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനർത്ഥം നൂറ്റാണ്ടുകളായി പിന്തുടർന്ന് വന്ന ആചാരം നമ്മൾ കാത്തു സൂക്ഷിക്കണം. അന്തിമ വിധി വിശ്വാസി സമൂഹം ആഗ്രഹിച്ചതായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ALSO READ: ശബരിമല വിധി; ‘സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്’- ഉമ്മന്‍ചാണ്ടി
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീം കോടതി തീരുമാനത്തിനെതിരെ പ്രതികരിച്ചിട്ടില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ടത്. ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് കോടതി വിട്ടു.
Post Your Comments