തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്‍പര്യം സംരക്ഷിക്കാനും ശബരിമല സ്ത്രീപ്രവേശന വിഷയം വിശാലബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടി സഹായിക്കുമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ആക്ടിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമല കയറ്റാന്‍ കൊണ്ടുപോയതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോയപ്പോള്‍ മാത്രമാണ് നാട്ടില്‍ സമാധാനം ഉണ്ടായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ്. സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം സുഗമമാക്കാനും അതിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താല്‍ യുവതികളെ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് പ്രതികരിച്ചു. സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍ നിലപാട് തിരുത്തണം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമിക്കരുത്. വിധി വിശാല ബെഞ്ചിന് വിട്ട സ്ഥിതിയ്ക്ക് സുപ്രീംകോടതിയുടെ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments