ന്യൂഡല്‍ഹി: മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനവിഷയം വിശാലബഞ്ചിലേക്ക് വിട്ട്
സുപ്രീംകോടതി. രാജ്യത്തെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. എല്ലാ ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശന വിഷയങ്ങളും വിശാലമായ ബെഞ്ചിലേക്ക് വിടുകയാണ് സുപ്രീംകോടതി ചെയ്തത്. ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക. സമാനമായ എല്ലാ ഹര്‍ജികളും ബെഞ്ച് പരിഗണിക്കും.
അതേസമയം ശബരിമല യുവതി പ്രവേശനത്തിനെതിരെ നല്കിയ 56 പുനഃപരിശോധന ഹര്‍ജികളും വിപുലമായ ഏഴ് അംഗ ഭരണഘടന ബെഞ്ചിനു വിട്ടുകൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. നിലവിലെ വിധിക്ക് സ്റ്റേ ഉണ്ടോ എന്ന് പരാമര്‍ശമില്ല. രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടങ്ങിയ ബെഞ്ചാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജഡ്ജിമാരായ ഇന്ദു മൽഹോത്ര, എ.എം ഖാൻവൽക്കർ എന്നിവരാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടണമെന്ന് വിധി എഴുതിയത്. എന്നാൽ ജസ്റ്റീസുമാരായ നരിമാൻ, ചന്ദ്രചൂഡ് എന്നിവർ വിയോജിച്ച് വിധിന്യായമെഴുതി.
Post Your Comments