പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രവും, പരിസരവും കനത്ത സുരക്ഷാവലയത്തിൽ. ആക്രമത്തിന് മുതിര്‍ന്നാൽ കർശന നടപടിയുണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വ്യാപകമായി നിരീക്ഷക്കാനും തീരുമാനമായിട്ടുണ്ട്. വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും ശക്തമായ നടപടി തന്നെയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം, ഭക്തർ സംയമനം പാലിക്കണമെന്ന് ശബരിമല കർമ സമിതി പറഞ്ഞു. മുൻപുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശബരിമലയിലും പരിസരങ്ങളിലും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിലാണ് ഇന്ന് വിധി പറയുക. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിക്കുക.
ALSO READ: ശബരിമല യുവതീ പ്രവേശനം: വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ വിശ്വാസികൾ
പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് നാളെ അനുകൂല വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മിസോറം മുന്‍ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അതേസമയം, സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും അംഗീകരിക്കുമെന്നും എല്ലാവരും വിധിയെ സംയമനത്തോടെ സ്വീകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആവശ്യപ്പെട്ടു.
Post Your Comments