ശബരിമല: ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്ജികളിലുള്ള വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും.നേരത്തെ പത്തിനും അന്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിക്കൂടാ എന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെതിരെയാണ് റിവ്യൂ ഹർജികൾ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജഡ്ജിമാരായ ആർഎഫ് നരിമാൻ, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹർജികൾ കേട്ടത്. ഇന്ന് രാവിലെ 10. 30 നു വിധി പ്രസ്താവിക്കും. റഫാൽ കേസ്, രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് എന്നിവയിലും ഇന്ന് വിധി പ്രസ്താവിക്കും.
അതേസമയം, വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ശബരിമല വിധിയെ സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. എന്നാല്‍ മണ്ഡല കാലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇനിയും ഒരുക്കിയിട്ടില്ല. അതേ സമയം വിധി അനുകൂലമാകുമെന്നാണ് ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെ പ്രതീക്ഷ.
സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും അംഗീകരിക്കുമെന്നും എല്ലാവരും വിധിയെ സംയമനത്തോടെ സ്വീകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആവശ്യപ്പെട്ടു. പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ നിന്ന് നാളെ അനുകൂല വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മിസോറം മുന്‍ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ALSO READ: ശബരിമലയിലെ വിധി നാളെ; പ്രതികരണവുമായി ബിന്ദു അമ്മിണിയും കനകദുര്‍ഗയും
കഴിഞ്ഞ ദിവസം അയോധ്യ വിധി വരുമ്പോഴും നവമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്ജികളിന്മേലുള്ള വിധിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്.
Post Your Comments