KeralaLatest NewsNews

ശബരിമല യുവതീ പ്രവേശനം: മല ചവിട്ടാനൊരുങ്ങി ആക്ടിവിസ്റ്റുകൾ; ഇന്റലിജന്‍സ് പുറത്ത് വിട്ട കണക്കുകൾ പുറത്ത്

ഈ മാസം 16 നാണ് മണ്ഡല പൂജയ്ക്കായി നട തുറക്കുന്നത്. അന്ന് തന്നെ ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ വിശാല ബഞ്ചിനു വിട്ടതിനു പിന്നാലെ മല ചവിട്ടാനൊരുങ്ങി ആക്ടിവിസ്റ്റുകൾ. ഇതോടെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സിപിഎം നേതാവ് യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും പല തവണ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഇത്തവണയും സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തൽ.

ഈ മാസം 16 നാണ് മണ്ഡല പൂജയ്ക്കായി നട തുറക്കുന്നത്. അന്ന് തന്നെ ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം ഈ മണ്ഡല കാലത്ത് ശബരിമലയിലും , പരിസരത്തുമായി 10,017 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കാനാണ് തീരുമാനം. 45 യുവതികൾ ഇന്ന് വരെയുള്ള പൊലീസ് കണക്കനുസരിച്ച്‌ ശബരിമലയില്‍ എത്താന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട് . സംസ്ഥാനത്തിനകത്തും ,പുറത്ത് നിന്നുമുള്ള ചില സംഘടനകളിലെ യുവതികള്‍ ഇത്തവണയും ശബരിമലയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ALSO READ: ശബരിമല യുവതീ പ്രവേശനം: യുവതികൾ മലയ്ക്ക് പോകരുതെന്ന് വെള്ളാപ്പള്ളി

അഞ്ചു ഘട്ടങ്ങളിലായാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് .നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ സന്നിധാനം, പമ്ബ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വ്വഹിക്കുക. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 2539 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button