ലഖ്‌നൗ: അയോധ്യകേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന നിലപാടിലുറച്ച് സുന്നി വഖഫ് ബോര്‍ഡ്. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ പ്രധാന കക്ഷികളായിരുന്നു സുന്നി വഖഫ് ബോര്‍ഡ്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ്പുനഃപരിശോധ ഹര്‍ജി നല്‍കാതിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സഫര്‍ ഫാറൂഖി പറഞ്ഞു.
ഒന്ന് സുപ്രീംകോടതി വിധി എന്തായിരുന്നാലും അത് മാനിക്കുമെന്ന് ഞങ്ങള്‍ ആദ്യം മുതല്‍ തന്നെ എടുത്ത നിലപാടായിരുന്നു. അതില്‍ ഉറച്ച് നില്‍ക്കുന്നു. രണ്ടാമതായി, ഈ പ്രശ്‌നം കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ ആഴത്തിലുള്ള ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. വീണ്ടും ഒരു ഹര്‍ജിയുമായി പോകുന്നത് അന്തരീക്ഷം കലുഷിതമാകാന്‍ കാരണമാകും-ഫാറൂഖി പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം പള്ളിക്ക് അനുവദിക്കുന്ന ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടൻ , ക്ഷേത്ര നിർമ്മാണത്തിന്റെ പുരോഗതികൾ ഇങ്ങനെ
ഇക്കാര്യത്തില്‍ പലരീതിയിലുള്ള അഭിപ്രായമാണ് ഉയര്‍ന്ന് വരുന്നത്. ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ച് കൊണ്ടിരിക്കുകയാണ്. ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും ഫാറൂഖി പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments