ന്യൂഡല്‍ഹി: അയോധ്യ വിധിക്കെതിരേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്നു കേസിലെ പ്രധാനകക്ഷികളിലൊന്നായ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രമേയത്തിലൂടെ വ്യക്തമാക്കി. പുനഃപരിശോധനാഹര്‍ജി നല്‍കേണ്ടതില്ലെന്നു കേസിലെ സുപ്രധാനകക്ഷിയായ സുന്നി വഖഫ് ബോര്‍ഡും തീരുമാനിച്ചിരുന്നു.
എന്നാൽ വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കാനും ബാബ്റി മസ്ജിദിനു പകരം സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കേണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ബോര്‍ഡ് കേസില്‍ കക്ഷിയല്ലാത്തതിനാല്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ നിയമപിന്തുണ നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍, പുനഃപരിശോധനാഹര്‍ജി നല്കകേണ്ടെന്നു ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് തീരുമാനിച്ചതോടെ കേസില്‍ കക്ഷികളായ വ്യക്തികളെ ബോര്‍ഡിന് ആശ്രയിക്കേണ്ടിവരും.
Post Your Comments