ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണ വിധിയോടനുബന്ധിച്ച് അനുവദിക്കപ്പെട്ട സ്ഥലം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി സുന്നി വഖഫ് ബോര്‍ഡ്. ഔദ്യോഗികമായ പ്രഖ്യാപനം ഈ മാസം 24ന് നടക്കുന്ന യോഗത്തിന് ശേഷം നടത്തുമെന്ന് സുന്നി വഖഫ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നത് കേസ്സുമായി ബന്ധപ്പെടാതെ നിന്നവരാണെന്നും വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടി.
തങ്ങൾക്ക് കോടതി വിധി പ്രകാരം അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് മസ്ജിദും ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രവും നിര്‍മ്മിക്കുമെന്നും അതിനായി പ്രത്യേകം ഉപസമിതികള്‍ രൂപീകരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു. അതേസമയം, മുസ്ലീം വ്യക്തിനിയമബോര്‍ഡ് നീതി കിട്ടിയില്ലെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ്.
നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ അയോധ്യക്കടുത്ത് ധാനീപൂരിലാണ് മുസ്ലീം ദേവാലയ നിര്‍മ്മാണത്തിനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ 2019 നവംബര്‍ 9ലെ സുപ്രധാന വിധിക്കനുസരിച്ചാണ് കേന്ദ്ര സര്‍ക്കാറും ഉത്തര്‍പ്രദേശ് സര്‍ക്കാറും ഭൂമി ഏറ്റെടുത്ത് നല്‍കിയത്. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കപ്പെട്ട അതേ മാതൃക യില്‍ സുന്നി വഖഫ് ബോര്‍ഡും ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റെന്ന പേരിലാണ് രൂപീകരിച്ചിരിക്കുന്നത്.
Post Your Comments