തിരുവനന്തപുരം: തന്റെ കഴിവിന് പിന്നില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ച് വ്യക്തമാക്കി ദീപക് ചാഹർ. ഞാന്‍ ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ധോണിയുടെ കഴിവ് വലുതാണ്. എന്റെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ ധോണി ഏറെ സഹായിച്ചു. ക്രിക്കറ്റര്‍ എന്ന നിലയില്‍ നേടിയതിനെല്ലാം ധോണിയോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ചാഹർ പറഞ്ഞത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചത് ഏറെ ഗുണം ചെയ്തു. പേസ് ബൗളര്‍മാരെ സഹായിക്കുന്ന ഒന്നും ഐപിഎല്‍ നിന്ന് ലഭിക്കാതിരുന്നിട്ട് പോലും മികച്ച പ്രകടനം നടത്താന്‍ എനിക്കായി. അതിന് പിന്നിലെല്ലാം ധോണിക്കും പങ്കുണ്ട്. എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ പ്രകടനങ്ങള്‍ ഗുണം ചെയ്തുവെന്നും താരം കൂട്ടിച്ചേർക്കുന്നു.
Read also: മഹേന്ദ്രസിങ് ധോണിക്ക് പുതിയ ചുമതല; ഇതിഹാസ നായകന്റെ പുതിയ വേഷപ്പകർച്ചയ്ക്കായി ആകാംക്ഷയോടെ ആരാധകർ
ഞായറാഴ്ച ബംഗ്ലാദേശിനെതിരെ ലോക റെക്കോഡോടെ ഹാട്രിക് എടുത്തതിന് പിന്നാലെ ചൊവ്വാഴ്ച സയ്യിദ് മുഷ്താഖ് അലി ടി20യിലും താരം ഹാട്രിക് പ്രകടനം നടത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി 2018ല്‍ 10 വിക്കറ്റും 2019ല്‍ 22 വിക്കറ്റും ദീപക് ചാഹര്‍ സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments