മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ 2019-20 വര്‍ഷത്തെ ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിത്താലി രാജിന്റെ വാര്‍ഷിക കരാര്‍ ഗ്രേഡ് എയില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി ബി.സി.സി.ഐ. നേരത്തെ ട്വന്റി20 ക്രിക്കറ്റില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മിത്താലി രാജി വിരമിച്ചിരുന്നു. അതേസമയം ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയാണ് പുതിയ കരാറിന്റെ കാലാവധി.
അതെ സമയം 15 വയസ്സുകാരിയായ ഷെഫാലി വെര്‍മക്കും ഹര്‍ലീന്‍ ഡിയോളിനും പുതിയ കേന്ദ്ര കരാര്‍ ബി.സി.സി.ഐ നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ ട്വന്റി20 ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനെയും സ്മൃതി മന്ദനായെയും പൂനം യാദവിനെയും ഗ്രേഡ് എയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ എ ഗ്രേഡിലായിരുന്നു ധോണി ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പുതിയ കരാര്‍ വിവരങ്ങള്‍ ബി.സി.സി.ഐ പുറത്തുവിട്ടപ്പോള്‍ ഒരു ഗ്രേഡിലും ധോണി ഉള്‍പ്പെട്ടിട്ടില്ല.
A+ ഗ്രേഡില്‍ നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ഉള്ളത്. ഇവരുടെ വാര്‍ഷിക ശമ്പളം 7 കോടി രൂപയാണ്. A ഗ്രേഡില്‍ വാര്‍ഷിക ശമ്പളം 5 കൊടിയും B ഗ്രേഡില്‍ വാര്‍ഷിക ശമ്പളം 3 കോടിയും C ഗ്രേഡില്‍ വാര്‍ഷിക ശമ്പളം 1 കോടിയുമാണ്. അതേസമയം നിലവില്‍ ഗ്രേഡ് എയിലുള്ള ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് 50 ലക്ഷവും ഗ്രേഡ് ബിയിലുള്ള താരങ്ങള്‍ക്ക് 30 ലക്ഷവും ഗ്രേഡ് സിയിലുള്ള താരങ്ങള്‍ക്ക് 10 ലക്ഷവുമാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക.
Post Your Comments