ന്യൂഡൽഹി: കൊൽക്കത്ത ഈഡൻ ഗാർഡന്‍സിൽ നടക്കുന്ന ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽ മഹേന്ദ്രസിങ് ധോണി കമന്റേറ്ററാകുമെന്ന് സൂചന. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണി കമന്ററി പറയാനെത്തുക. ഇതിനായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് അയച്ചുകഴിഞ്ഞു. ക്ഷണം സ്വീകരിച്ചാൽ ധോണിയെ ചരിത്രത്തിലാദ്യമായി കമന്റേറ്റർ വേഷത്തിൽ കാണാം. മത്സരത്തിന്റെ സംപ്രേക്ഷണാവകാശമുള്ള സ്റ്റാർ സ്പോർട്സ്, ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതുന്ന ടെസ്റ്റ് ശ്രദ്ധേയമാക്കാനായി നിരവധി പദ്ധതികളാണ് ബിസിസിഐയ്ക്കു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ ടെസ്റ്റ് നായകൻമാരെയും ഈഡൻ ഗാർഡന്‍സിലേക്കു ക്ഷണിക്കാനുള്ള നീക്കമാണ് ഇതിലൊന്ന്. നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും സംഘത്തിനുമൊപ്പം മുൻ നായകൻമാരെയും ദേശീയ ഗാനത്തിന് അണിനിരത്താനാണ് ശ്രമിക്കുന്നത്.
Read also: ധോണിയാകാന്‍ ശ്രമിക്കേണ്ടെന്ന് പന്തിനോട് മുൻ ഓസ്‌ട്രേലിയൻ താരം
കൂടാതെ മത്സരത്തിനു മുന്നോടിയായി തലേന്ന് ഇന്ത്യൻ താരങ്ങളുടെ പരിശീലനം കാണാൻ സ്റ്റേഡിയത്തിൽ സൗജന്യ പ്രവേശനവും ബിസിസിഐ അനുവദിച്ചിട്ടുണ്ട്. മത്സരത്തിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണ സമയത്ത് അന്നത്തെ ചരിത്ര വിജയത്തിൽ പ്രധാന പങ്കുവഹിച്ച താരങ്ങളെ ആദരിക്കാനാണ് തീരുമാനം. വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി, ഹർഭജൻ സിങ്, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് എന്നിവരെയാകും ചടങ്ങിൽ ആദരിക്കുക.
Post Your Comments