മുംബൈ: മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത്. വിരമിക്കലിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മഹിക്കു ദേഷ്യം പിടിക്കാറുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള, വേഗതയുള്ള വിക്കറ്റ് കീപ്പര്‍ താന്‍ തന്നെയാണെന്നു ധോണി ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
അതേസമയം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ക്രിക്കറ്റിലേക്കു മടങ്ങിവരാനുള്ള അദ്ദേഹം കഠിനമായി പരിശ്രമിച്ചിരുന്നു. എന്നാല്‍ കൊറോണ വ്യാപനം അതിനു തിരിച്ചടി ഏല്‍പ്പിക്കുകയായിരുന്നു. ഐപിഎല്‍ ഇനി ഈ വര്‍ഷം നടക്കുമോയെന്ന കാര്യം പോലും സംശയമാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെയുള്ള ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പിന്നീട് കളിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
എന്നാല്‍ ഇത്രയും ഇച്ഛാശക്തിയോടെ, കഠിനമായി അവന്‍ പരിശീലനം നടത്തുന്നത് മുമ്പൊരിക്കലും താന്‍ കണ്ടിട്ടില്ലെന്നും പ്രായം കൂടിക്കൊണ്ടിരിക്കുകയാണെന്നു അദ്ദേഹത്തിനറിയാം. അതുകൊണ്ടു തന്നെയാണ് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനു വേണ്ടി മുമ്പത്തേക്കാളും ഇപ്പോള്‍ കൂടുതല്‍ സമയം പരിശീലനം നടത്തുന്നതെന്നും സുഹൃത്ത് വ്യക്തമാക്കി.
Post Your Comments