തിരുവനന്തപുരം: മണ്ഡലകാല സമയത്ത് ശബരിമല ഡ്യൂട്ടിക്കായി സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ലെന്ന് തീരുമാനം. സന്നിധാനത്തിന് പകരം നിലയ്ക്കലും പമ്പയിലുമായി 150 വനിതാ പൊലീസുകാരെ വിന്യസിക്കും. മണ്ഡലകാല സമയത്ത് കഴിഞ്ഞ വര്‍ഷത്തെ പോലെ സംഘര്‍ഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ കനത്ത സുരക്ഷാ ഒരുക്കാനാണ് തീരുമാനം. നവംബര്‍ 15നാണ് ശബരിമല നട തുറക്കുന്നത്. ഭക്തരുടെ വേഷത്തില്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നുഴഞ്ഞ് കയറാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Post Your Comments