ബംഗളൂരു: നഗരത്തെ ജനങ്ങളെ ഭയപ്പെടുത്തിയ പ്രേതങ്ങളെ പോലീസ് പിടികൂടി. തമാശയ്ക്ക് വേണ്ടി നിർമ്മിക്കുന്ന പ്രാങ്ക് വീഡിയോകൾക്കായി പ്രേതവേഷമണിഞ്ഞ് രാത്രി തെരുവിലിറങ്ങിയ ഏഴു യുവാക്കളാണ് ബെംഗളൂരുവിൽ പിടിയിലായത്. കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന ഷാന്‍ നല്ലിക്(22), നിവേദ്(20), സജീല്‍ മുഹമ്മദ്(21), മുഹമ്മദ് അയൂബ്(20), സയ്ദ് നബീല്‍(20), യൂസഫ് അഹമദ്(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രേതത്തെ കണ്ടു ഭയന്ന ഒരു ഓട്ടോ ഡ്രൈവര്‍ യശ്വന്ത്പുര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകിയിരുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച ശേഷം ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഐപിസി 341,504,34 എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തമാശയ്ക്കായി ചെയ്തതാണെന്നും, ഇനി ആവര്‍ത്തിക്കില്ലെന്നും ഏഴ് പേരും പോലീസിനോട് പറഞ്ഞു. രാത്രി റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരെയും വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവരേയുമാണ് പ്രേതവേഷത്തിലെത്തുന്ന യുവാക്കൾ പേടിപ്പെടുത്തിയിരുന്നതെന്നു പോലീസ് പറയുന്നു.
Also read : നാഗ നൃത്തവുമായി നവവരന്‍; വിവാഹം വേണ്ടെന്ന് വധു; പോലീസ് എത്തി; ഒടുവില്‍ സംഭവിച്ചത്
യുവാക്കൾ പ്രേതവേഷണിഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വെള്ള വസ്ത്രമണിഞ്ഞ മൂന്ന് യുവാക്കൾ ഓട്ടോറിക്ഷാ ഡ്രൈവറെ ഭയപ്പെടുത്തുന്നതാണ് ഒരു വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ഇവരെ കണ്ടു ഭയന്ന് ഡ്രൈവർ ഓട്ടോറിക്ഷ പിന്നോട്ടെടുക്കുന്നതും വീഡിയോയിൽ കാണാം.
Post Your Comments