ബറൈലി: ഇന്ന് മിക്ക വിവാഹങ്ങളിലും നൃത്തവും പാട്ടും ഒക്കെ പതിവാണ്. നോര്‍ത്ത് ഇന്ത്യയിലാണെങ്കില്‍ നാഗ നൃത്തവും ഇതിലുള്‍പ്പെടും. എന്നാല്‍ നൃത്തം കാരണം ഒരു വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ മൈലാനി പ്രദേശത്താണ് സംഭവം ഉണ്ടായത്. വരന്‍ മദ്യപിച്ച് നൃത്തം ചെയ്തതിനെത്തുടര്‍ന്നാണ് വിവാഹം മുടങ്ങിയത്. നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. മാല പരസ്പരം മാറിയ ശേഷം നവവരന്‍ നാഗ നൃത്തം ആരംഭിച്ചതോടെ യുവതി വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
വിവാഹത്തിനായി വരന്‍ എത്തിയതോടെ അയാളുടെ സുഹൃത്തുക്കള്‍ ഡാന്‍സ് ചെയ്യാനായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഡാന്‍സ് ചെയ്യുന്നിടത്ത് നിന്നും കൂട്ടിക്കൊണ്ട് വരാന്‍ വധുവിന്റെ ബന്ധുക്കള്‍ ശ്രമിച്ചു. ഇത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും പരിഹരിക്കപ്പെട്ടു. തുടര്‍ന്ന് മാല അണിയച്ചതിന് ശേഷം ഇയാള്‍ വീണ്ടും നൃത്തം ചെയ്യാന്‍ പോയി. ഈ സമയം ഡിജെയ്ക്ക് ചുവട് വച്ച് നാഗ നൃത്തവും ചെയ്തു. ഇതോടെ തനിക്കിനി ഈ വിവാഹം വേണ്ടെന്ന് യുവതി പറയുകയായിരുന്നു. ഇതോടെ വരന്‍ വധുവിനെ തല്ലി. മദ്യപിച്ച് ഉന്മാദാവസ്ഥയിലായിരുന്നു വരന്‍. ഇതോടെ വേദിയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി, പിന്നാലെ കയ്യാങ്കളിയായി. പിന്നീട് പൊലീസ് ഇടപെടുകയായിരുന്നു. എന്നാല്‍ ഇരു കുടുംബക്കാരും തങ്ങള്‍ക്ക് പരാതി ഒന്നും ഇല്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ലഭിച്ച സമ്മാനങ്ങള്‍ വരന്റെ ആള്‍ക്കാര്‍ തിരികെ നല്‍കി.
Post Your Comments