ദിമാപുർ: വിവാഹ വേദിയിൽ തോക്കേന്തി നിൽക്കുന്ന നവദമ്പതികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നാഗാലാൻഡിലെ ദിമാപൂരിൽ നാഗാലാൻഡ് കൊമേഴ്സ്യൽ ഹബിൽ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ വിമതനേതാവായ ബൊഹോതോ കിബയുടെ മകനും വധുവുമാണ് തോക്കേന്തി ചിത്രമെടുത്തത്. എകെ 56, എം16 തോക്കുകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത് എന്നാണു റിപ്പോർട്ടുകൾ. നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.
നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡ് യൂണിഫിക്കേഷൻ (എൻഎസ് സി എൻ-യു) “ആഭ്യന്തര മന്ത്രി’യാണു ബൊഹോതോ കിബ. സംഘടന നേതാക്കൾക്കു ചാർത്തി നൽകിയിട്ടുള്ള പദവികൾ “സ്വയം പ്രഖ്യാപിതം’ എന്നു വിശേഷിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയും കിബ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഈ സംഘടന ഇപ്പോൾ കേന്ദ്രവുമായി സമാധാന ചർച്ചകൾ നടത്തിവരികയാണ്. അതേസമയം അയുധങ്ങള്‍ കൈവശം വച്ചതിന് വധുവരന്മാരെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്എ.
Post Your Comments