തിരുവനന്തപുരം: സി പി എമ്മിലെ സി പി ഐ മാവോയിസ്റ്റുകളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും. കോഴിക്കോട് ജില്ലാ സെഷൻസ് കേടതിയിൽ ആണ് അപേക്ഷ സമർപ്പിക്കുന്നത്. അതേസമയം ഇരുവരുടെയും വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങളുടെ രാസപരിശോധന ഫലത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നു. ഇതിൽ നിന്ന് സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, സിപിഐ മാവോയ്സ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ നയരേഖയും ഈ പരിശോധനയിൽ കണ്ടെത്താൻ ആയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കൂടാതെ സിം കാർഡുകളിലെ ഫോൺ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ആവശ്യം പൊലീസ് കോടതിയെ അറിയിക്കും. കൂടുതൽ വിശദമായ ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഭീകര വിരുദ്ധസേന മേധാവി എസ്പി ചൈത്ര തെരേസ ജോൺ കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പോലീസിന് ചില നിർണായ രേഖകൾ കൈയ്മാറിയിട്ടുണ്ട്.
ALSO READ: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയെന്ന് പൊലീസ്
ഇത് പൊലീസ് കോഴിക്കോട് ജില്ലാ കോടതിയിൽ കസ്റ്റഡി റിപ്പോർട്ടിനൊപ്പം സമർപ്പിക്കും. അതേസമയം അലനും ,താഹക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
Post Your Comments