ന്യൂഡല്‍ഹി: വിജയ നേട്ടങ്ങളുമായി ഭാരതം കുതിക്കുകയാണെന്നും, അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം 2024 നുള്ളില്‍ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുക എന്നതാണ്. എന്നാല്‍ ഇന്ത്യയുടെ പുരോഗതി സൂചിപ്പിക്കുന്നത് വളരെ വേഗത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയും എന്നതാണ്. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘ഡെഫ് കണക്ട്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകോത്തര നിലവാരമുള്ള യുദ്ധോപകരണങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന സ്വയം പര്യാപ്തമായ പ്രതിരോധ മേഖലയാണ് രാജ്യം ലക്ഷ്യമിടുന്നത് എന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ പ്രതിരോധ മേഖലയ്ക്ക് വലിയ പങ്കാണ് ഉള്ളത്.
ഇന്ത്യന്‍ പ്രതിരോധ മേഖലയെ 2025 ഓടെ 26 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാക്കി മാറ്റുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തം വേണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Post Your Comments