പട്ന: പിറന്നാൾ അറിയാതെ മുൻ ആർ ജെ ഡി നേതാവ് അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ മകൻ തേജസ്വി യാദവ് പ്രൈവറ്റ് ചാർട്ടേഡ് വിമാനത്തിൽ ജന്മദിനം പൊടി പൊടിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ട്രോള്‍ ഏറ്റുവാങ്ങുകയാണ്. ശനിയാഴ്ച റാഞ്ചിയിൽനിന്ന് പട്നയിലേക്ക് തേജസ്വി നടത്തിയ വിമാനയാത്രയ്ക്കിടെയായിരുന്നു പിറന്നാൾ ആഘോഷം. 30–ാം പിറന്നാൾ ദിനത്തിൽ വെള്ള കുർത്ത ധരിച്ച് പാർട്ടി പ്രവർത്തകർക്കൊപ്പം തേജസ്വി പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററിലാണ് തേജസ്വിയുടെ പിറന്നാൾ ആഘോഷത്തിനെതിരെ പരിഹാസങ്ങള്‍ ശക്തമായത്.
ബിഹാർ പാവപ്പെട്ടവരുടെ സംസ്ഥാനമാണെന്ന് ആരു പറഞ്ഞു? തേജസ്വി യാദവിന്റെ മകൻ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് പിറന്നാൾ ആഘോഷിച്ചത്– ട്വിറ്ററിൽ ഒരാൾ വിമർശനമുന്നയിച്ചു. പിതാവ് ജയിലിൽവച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് തേജസ്വിയുടെ വിമാനത്തിലെ പിറന്നാൾ ആഘോഷമെന്നും ട്വിറ്ററിൽ പരിഹാസമുയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ വൻ തിരിച്ചടി നേരിട്ടതു മുതൽ സംസ്ഥാന രാഷ്ട്രീയത്തിൽ അത്ര സജീവമല്ല തേജസ്വി.
ALSO READ: ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍
പട്ന വന്‍ വെള്ളപ്പൊക്കത്തെ നേരിട്ടപ്പോഴും നിയമസഭാ സമ്മേളനം നടക്കുമ്പോഴും തേജസ്വി യാതൊരു ഇടപെടലും നടത്താതിരുന്നത് വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
Post Your Comments