Latest NewsKeralaIndia

അയോദ്ധ്യയിൽ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിവുകൾ നിരത്തി പറഞ്ഞതിന് തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ച് കെ കെ മുഹമ്മദ്

കൊച്ചി ; അയോദ്ധ്യക്കേസിലെ സുപ്രീം കോടതി വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) മുൻ റീജിയണൽ ഡയറക്ടർ (നോർത്ത്) കെ കെ മുഹമ്മദ് . ശക്തമായ, ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ വിധി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു .അയോദ്ധ്യയിൽ മുൻപ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവിധ സംഘങ്ങളിൽ നിന്ന് ഭീഷണി നേരിടേണ്ടി വന്നു .കുറച്ച് ഇടതുപക്ഷ ചരിത്രകാരന്മാർ എന്നെ ലക്ഷ്യം വച്ചിരുന്നു.

അവർ എനിക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തി, എന്നാൽ സുപ്രീംകോടതിയുടെ വിധി ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .‘ അയോദ്ധ്യയിൽ ക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്ന് എ.എസ്.ഐ സമർപ്പിച്ച എല്ലാ തെളിവുകളും കോടതി അംഗീകരിച്ചു. രണ്ടുമാസത്തോളം സ്ഥലത്ത് താമസിച്ച ഒരു വ്യക്തിയെന്ന നിലയിൽ, മറ്റൊരു വിധിന്യായവും ഈ പ്രശ്‌നം രമ്യമായി പരിഹരിക്കില്ലെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയും.

മസ്ജിദ് നിര്‍മിച്ചത് ബാബറിന്റെ നിര്‍ദേശപ്രകാരം, രണ്ടുവർഷങ്ങൾക്ക് ശേഷം 47 ആം വയസ്സിൽ ബാബർ ലോകത്തോട് വിടപറഞ്ഞു

ചരിത്രപരമായ വസ്തുതകളെയും എ.എസ്.ഐ സമർപ്പിച്ച തെളിവുകളെയും അടിസ്ഥാനമാക്കിയുള്ള വിധിയാണിത് എന്നതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കസ്‌ഥലത്ത്‌ നടത്തിയ ഖനന ഗവേഷണങ്ങളില്‍ കണ്ടെടുക്കപ്പെട്ട നീളന്‍ ചുവരുകളും, മകുടങ്ങളുടെ രൂപത്തിലുള്ള അവശിഷ്‌ടങ്ങളും ഇസ്ലാമികമല്ലെന്നാണു മുഹമ്മദ്‌ പറയുന്നത്‌. കാരണം അവയില്‍ വിഗ്രഹരൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഇസ്ലാമിക പ്രാര്‍ഥനാലയങ്ങളുടെ ചുവരുകളില്‍ വിഗ്രഹങ്ങള്‍ കാണാറില്ല.

ബാബറി മസ്‌ജിദിന്റെ നിര്‍മിതി ഇസ്ലാമികമല്ലെന്നും ആദ്യമുണ്ടായിരുന്നത്‌ ക്ഷേത്രമെന്നും ആവർത്തിച്ച് പുരാവസ്തു ഗവേഷകൻ കെകെ മുഹമ്മദ്

ഈ അവശിഷ്‌ടങ്ങള്‍ പത്താം നൂറ്റാണ്ടിലേതാണെന്നും പരീക്ഷണങ്ങളിലൂടെ തെളിയിക്കാനുമായെന്ന്‌ അദ്ദേഹം പറഞ്ഞു.രണ്ടു ഖനനങ്ങള്‍ നടത്തിയതില്‍നിന്ന്‌ ഒരു വലിയ ക്ഷേത്രം സ്‌ഥലത്തുണ്ടായിരുന്നു എന്ന്‌ തെളിഞ്ഞിരുന്നു. 1968 മുതല്‍ 1972 വരെ പുരാവസ്‌തു വകുപ്പ്‌ ഡയറക്‌ടര്‍ ജനറലായിരുന്ന ബി.ബി. ലാലിന്റെ കീഴിലായിരുന്നു ആദ്യ ഖനനം. ആ സംഘത്തിലെ ഏക മുസ്ലിം ആയിരുന്നു എന്നു മുഹമ്മദ്‌ അനുസ്‌മരിച്ചു.1971 നും 1977 നും ഇടയില്‍ അന്നത്തെ കേന്ദ്ര സഹമന്ത്രിയായിരുന്ന സായിദ്‌ നൂറുല്‍ ഹസനാണു ഖനനത്തിനു മുന്‍കൈയെടുത്തത്‌.

ഖനനത്തിനു രണ്ട്‌ പ്രധാന ഘടകങ്ങളുണ്ട്‌. ഉപരിതലത്തിലെ അവശിഷ്‌ടങ്ങള്‍ കണ്ടെത്താന്‍ ആദ്യം ഉപരിതല പര്യവേക്ഷണം നടത്തി. മന്ദിരം പോലീസിന്റെ കസ്‌റ്റഡിയിലായിരുന്നു, സന്ദര്‍ശകരെ അകത്തേക്കു പ്രവേശിപ്പിച്ചില്ല. ഖനന സംഘത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളെ അതിനുള്ളില്‍ അനുവദിച്ചു. ഗവേഷക സംഘം അകത്തേക്ക്‌ കടന്നപ്പോള്‍ ക്ഷേത്രാവശിഷ്‌ടങ്ങളില്‍നിന്നു നിര്‍മിച്ച പള്ളിയുടെ 12 തൂണുകള്‍ കാണാനായെന്നും മുഹമ്മദ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button