ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ ബറോഡ താരം യൂസഫ് പഠാൻ എടുത്ത ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോവയുടെ ക്യാപ്റ്റന്‍ ദര്‍ശന്‍ മിശാലിനെ പുറത്താക്കാനാണ് പഠാൻ ക്യാച്ചെടുത്തത്. ഋഷി അറോതയുടെ പന്തില്‍ പന്ത് മിശാല്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ പഠാന് വലത്തോട് ചാടി വലങ്കയ്യില്‍ ഒതുക്കുകയായിരുന്നു. സഹോദരനായ ഇര്‍ഫാന്‍ പഠാനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ് എന്നാണ് ഇർഫാൻ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്.
Is it a bird ? No this is @yusuf_pathan Great catch today lala.All ur hard work in pre season is paying off #hardwork @BCCI @StarSportsIndia pic.twitter.com/bcpO5pvuZI
— Irfan Pathan (@IrfanPathan) November 8, 2019
Post Your Comments