മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാവി, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കൈകളിൽ സുരക്ഷിതമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. അയ്യര്‍ ടൂര്‍ണമെന്റിന് മുമ്പ് തന്നെ ടീമിനെ നയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവ് ഇതുവരെ കൊല്‍ക്കത്തയുടെ പ്രകടനത്തെ തന്നെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്നും പഠാന്‍ പറഞ്ഞു.
‘അയ്യരുടെ ക്യാപ്റ്റന്‍സി മികവ് ഇതുവരെ കൊല്‍ക്കത്തയുടെ പ്രകടനത്തെ തന്നെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ആര്‍സിബിയോട് തോറ്റ മത്സരത്തില്‍ പോലും താരത്തിന്റെ ക്യാപ്റ്റന്‍സി മികവ് പ്രകടമായിരുന്നു. മൂന്നാം മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതോടെ ശ്രേയസിന് കീഴില്‍ ടീം അതിശക്തമായിരിക്കുകയാണ്’.
‘അയ്യര്‍ വളരെ മികച്ച, ബ്രില്യന്‍ഡായിട്ടുള്ള ക്യാപ്റ്റനാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍സി പാതി വഴിയില്‍ ഏറ്റെടുക്കേണ്ടി വന്ന താരമാണ് ശ്രേയസ്. പിന്നീട്, നല്ല നിലയില്‍ തന്നെ ശ്രേയസ് ആ ടീമിനെ നയിച്ചു. ശ്രേയസ് എന്നാൽ ഡല്‍ഹിയെ സംബന്ധിച്ച് മുംബൈക്ക് രോഹിത് ശര്‍മ എന്ന പോലെയാണ്. ഡല്‍ഹിയില്‍ റിക്കി പോണ്ടിംഗിന്റെ പരിശീലന മികവില്‍ ഗംഭീരമായി ക്യാപ്റ്റന്‍സി മെച്ചപ്പെടുത്താന്‍ ശ്രേയസ്സിന് സാധിച്ചിട്ടുണ്ട്’.
Read Also:- രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ!
‘ഓരോ അവസരത്തിലും തീരുമാനമെടുക്കുന്നതില്‍ ശ്രേയസ്സ് മികവിലേക്കുയരുകയും ചെയ്തു. ഒരുപാട് ക്യാപ്റ്റന്‍സി മെച്ചപ്പെട്ടിരിക്കുകയാണ്. ആദ്യമായി ക്യാപ്റ്റനായപ്പോള്‍ തന്നെ ശ്രേയസ്സിന്റെ കഴിവുകള്‍ ഒരുപാട് മുന്നേറിയിരുന്നു. ഈ സീസണിലാണ് ശ്രേയസിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ കൂടുതലായി ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും ആ ക്യാപ്റ്റന്‍സിയുടെ മികവ് നമുക്ക് കൂടുതലായി കാണാൻ സാധിക്കും’ പഠാന്‍ പറഞ്ഞു.
Post Your Comments