തിരുവനന്തപുരം: വൈദ്യുതിമന്ത്രി മന്ത്രി എം.എം മണിയുടെ മരുമകന്‍ പ്രസിഡന്റായ രാജാക്കാട് ബാങ്കിന് കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നൽകിയ സംഭവത്തിൽ എം എം മണിയെ രൂക്ഷമായി വിമർശിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ബാങ്കിന് പൊന്‍മുടി ഡാം പരിസരത്തെ കെ.എസ്.ഇ.ബി കൈവശഭൂമി പാട്ടത്തിന് നല്‍കിയ നടപടി നിയമവിരുദ്ധമാണെന്ന് റവന്യൂമന്ത്രി വ്യക്തമാക്കി. ബാങ്കിന് കൈമാറിയത് സര്‍ക്കാരിന്റെ പുറമ്ബോക്ക് ഭൂമിയാണ്. വിഷയത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു.
വൈദ്യുതി മന്ത്രിയുടെ വാദം പൂര്‍ണ്ണമായും തള്ളുന്നതായിരുന്നു റവന്യൂമന്ത്രി ഇന്ന് നിയമസഭയില്‍ നല്‍കിയ മറുപടി. ഡാം പരിസരത്തെ 21 ഏക്കര്‍ ഭൂമിയാണ് കെ.എസ്.ഇ.ബി രാജാക്കാട് സഹകരണ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നല്‍കിയത്.
ALSO READ: രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍മാറ്റിയ വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടനത്തിന്
ഇതുസംബന്ധിച്ച് മുന്‍പ് വൈദ്യൂതി മന്ത്രി എം.എം മണിയോട് ഉന്നയിച്ചപ്പോള്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. ഭൂമി കൈമാറ്റത്തിന് റവന്യു വകുപ്പിന്റെ അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ബാധകമല്ലെന്ന’ മറുപടിയില്‍ മന്ത്രി ഒതുക്കുകയായിരുന്നു.
Post Your Comments