Latest NewsKeralaNews

നികുതി വെട്ടിപ്പ്? എം.എം മണിയുടെ സഹോദരന്‍റെ സ്ഥാപനത്തില്‍ ജിഎസ്‍ടി വകുപ്പിന്‍റെ പരിശോധന

ഇടുക്കി: ഉടുമ്പൻചോല എംഎൽഎയും സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ പരിശോധന നടത്തി ജിഎസ്ടി വകുപ്പ്. എം എം മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിലാണ് പരിശോധന. കേന്ദ്ര ജിഎസ്ടി വകുപ്പാണ് പരിശോധന നടത്തുന്നത്.

ലംബോധരന്റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്‌പൈസസിലാണ് ജിഎസ്ടി വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. രാവിലെ മുതൽ ഇവിടെ പരിശോധന നടത്തുകയാണ്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. സ്ഥാപനത്തില്‍ ഒന്‍പത് ജീവനക്കാരുണ്ട്. ഇവരെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് കൂടാതെ തൊഴിലാളികളുടെ ഫോണുകളും ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button