KeralaLatest NewsNews

രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍മാറ്റിയ വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടനത്തിന്

തിരുവനന്തപുരം : രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍മാറ്റിയ വിവാദം സൃഷ്ടിച്ച മന്ത്രി എം.എം.മണി ടയര്‍ കടയുടെ ഉദ്ഘാടനത്തിന്. നെടിങ്കണ്ടം കല്ലാറിയിലായിരുന്നു ടയര്‍ കട ഉദ്ഘാടനം. വാഹന യാത്രികര്‍ക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയറുകള്‍ മാറ്റിയത് ചിലര്‍ ബോധപൂര്‍വം വിവാദമാക്കിയതാണെന്നും എം.എം മണി പറഞ്ഞു.

Read Also : ടയര്‍ വിവാദം കൊഴുക്കുമ്പോള്‍ ട്രോളര്‍മാര്‍ക്കെതിരെ വീണ്ടും വെടിപൊട്ടിച്ച് മന്ത്രി എം.എം.മണി

ഉദ്ഘാചനത്തിനു ശേഷം മന്ത്രിയുടെ വാഹനം തന്നെ ആദ്യ അലൈന്‍മെന്റ് പരിശോധന നടത്തി. കാറിനു ചെറിയ കുഴപ്പങ്ങളുണ്ടെന്നും അത് പരിഹരിച്ചെന്നും വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു . മറ്റു മന്ത്രിമാര്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ദൂരം തന്റെ വാഹനം ഓടുന്നുണ്ട്. അപ്പോള്‍ ടയറിന്റെ തേയ്മാനം സ്വാഭാവികമാണെന്നുമാണ് എം.എം മണിയുടെ വാദം. രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് വണ്ടിയുടെ ടയര്‍ നട്ടുകള്‍ ഒടിഞ്ഞ് തൂങ്ങിയെന്നും രണ്ട് തവണയും അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button